Breaking News

കാസർഗോഡ് ജില്ലാ തല ക്വിസ് മത്സരം @88 ബാരയിൽ സംഘടിപ്പിച്ചു

കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷനും, ബാര മഹാ വിഷ്ണു ക്ഷേത്രം വിദ്യാഭ്യാസ സമിതിയും ചേർന്ന് എൺപത്തി എട്ടാമത് ജില്ലാ തല ക്വിസ് മത്സരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.സുജിത്ത് മാണിയാട്ട് ക്വിസ് മത്സരം നിയന്ത്രിച്ചു.
      സമാപന പരിപാടി മഹാ വിഷ്ണു ക്ഷേത്രം പ്രസിഡണ്ട് മുല്ലച്ചേരി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ക്വിസ് അസോസിയേഷൻ പ്രസിഡണ്ട് ടി.വി. വിജയൻ അധ്യക്ഷനായി.വി. കുഞ്ഞമ്പു നായർ, ക്ഷേത്രം വിദ്യാഭ്യാസ സമിതി ചെയർമാൻ വിശാലാക്ഷൻ പൂക്കുന്നത്ത്,ക്വിസ് അസോസിയേഷൻ സെക്രട്ടറി വി.തമ്പാൻ, കെ.കെ മോഹനൻ, കൃഷ്ണൻ നായർ, കെ.ശ്രീധരൻ, പി.മോഹനൻ, എ.വിദ്യ, കെ.വിജിത് തുടങ്ങിയവർ സംസാരിച്ചു.
വിവിധ വിഭാഗങ്ങളിലായി യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കിയ ടീമുകൾ
എൽ.പി വിഭാഗം 1.ഇഷാൻ കെ ചെറിയാക്കര,ആരവ് റാം നീലേശ്വരം
2.വിദ്യാലക്ഷ്മി.സി എളയവൂർ,ധ്യാൻ കൃഷ്ണ പുത്തൂർ
3.അഹാൻ എം.എം കരിച്ചേരി, അർണവ് റാം നീലേശ്വരം
യുപി വിഭാഗം
1.അശ്വിൻ രാജ് നീലേശ്വരം,ജിവൻജിത. എസ് കാറഡുക്ക
2.ഹരിഗോവിന്ദ്.സി നീലേശ്വരം, ശ്രീനന്ദ്.എസ് നായർ പു ങ്ങംചാൽ
3.സഫ്തർ രാജ് ഒഴിഞ്ഞവിളപ്പ്,ആദി ദേവ്.എസ് മാവുങ്കാൽ
ഹൈസ്കൂൾ വിഭാഗം
1.അജുൽ കോയിത്തട്ട, തീർത്ഥ ഉണ്ണി ആലിൻ കീഴിൽ
2.അനന്യ.കെ കിനാത്തിൽ,ശ്രീദീപ്.ടി കുണ്ടൂച്ചി
3.ദേവ് ധീഷ്ണ ചാത്തമ്മത്ത്, അഗ്രിമ. ടി.വി കിനാത്തിൽ
പൊതു വിഭാഗം
1.വൈശാഖ് ചീമേനി, ദിവ്യ. കെ.മീങ്ങോത്ത്
2.ശരത് കുമാർ ദേളി, ശ്യാംലാൽ ദേളി
3.ഹരിപ്രസാദ് നീലേശ്വരം,ബിന്ദു.കെ. എം കരിച്ചേരി.

No comments