Breaking News

ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അഡ്വ.പി. മനോജ് കുമാറിനെ നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി അനുസ്മരിച്ചു

ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അഡ്വ.പി. മനോജ് കുമാറിന്റെ 12-ാം ചരമദിനത്തിൽ ബിജെപി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി ശ്രദ്ധാഞ്ജലി യോഗം നടത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.യു. വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത്, ബിഎംഎസ് സംസ്ഥാന സമിതി അംഗം വി.വി.ബാലകൃഷ്ണൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ബളാൽ കുഞ്ഞിക്കണ്ണൻ, ബിജെപി മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ്, ജനറൽ സെക്രട്ടറി സാഗർ ചാത്തമത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.കെ.രാജഗോപാൽ, എ.കെ.ചന്ദ്രൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ജയന്തി ജയരാജൻ, ഉണ്ണിക്കൃഷ്ണൻ ചെറുവത്തൂർ എന്നിവർ മനോജ് കുമാറിനെ അനുസ്മരിച്ചു. ടി.രാധാകൃഷ്ണൻ സ്വാഗതവും അജയൻ വട്ടപ്പൊയിൽ നന്ദിയും പറഞ്ഞു.

No comments