Breaking News

മലയാളി മജീഷ്യൻ അസോസിയേഷന്റെ കാസറഗോഡ് ജില്ലാ സമ്മേളനം നീലേശ്വരത്ത് നടന്നു.

മലയാളി മജീഷ്യൻ അസോസിയേഷന്റെ കാസറഗോഡ് ജില്ലാ സമ്മേളനംനീലേശ്വരത്ത് നടന്നു. ജനത കലാസമിതി ഹാളിൽ വെച്ച് നടന്ന ജില്ലാ സമ്മേളനം മായാജല രംഗത്ത് 51 വർഷം പിന്നിട്ട മജീഷ്യനും സിനി ആർടിസ്റ്റുമായ കരിവെള്ളൂർ അച്ചു ഉദ്ഘാടനം ചെയ്തു. 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമൂഹത്തെ സേവിക്കാൻ ഉതകുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള മാജിക് പ്രോഗ്രാമുകൾക്കായിരിക്കും വരും വർഷം മുൻഗണന നൽകുക എന്ന് മജീഷ്യൻ സി പ്രഭാകരൻ തിരഞ്ഞെടുത്ത യോഗത്തിൽ 
അഭിപ്രായപ്പെട്ടു. പുതിയ പ്രസിഡണ്ടായി സി പ്രഭാകരൻ, വൈസ് പ്രസിഡന്റുമാരായി കരിവെള്ളൂർ അച്ചു, സുധീർ മാടകത്ത്, ജനറൽ സെക്രട്ടറിയായി ശിവരാജ് തായിനേരി, ജോയിൻ സെക്രട്ടറിയായി നവീൻ നാരായണ, ട്രഷററായി രാജീവൻ ഒളവറ പ്രോഗ്രാം കോർഡിനേറ്ററായി ഉസ്മാൻ പാടലടുക്ക, സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ബാലൻ നീലേശ്വരം, സി പ്രഭാകരൻ എന്നിവരെ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായ- നിർദ്ദേശങ്ങളോടെ തിരഞ്ഞെടുത്തു.
പ്രശസ്ത മെന്റലിസം പെർഫോമർ രാകേഷ് ബാബു ക്ലാസ്സെടുത്തു.ശിവരാജ് തായ്നേരി സ്വാഗതവും സുധീർ മാടകത്ത് നന്ദിയും പറഞ്ഞു. ട്രഷറർ രാജീവൻ ഒളവറയുടെ അവലോകന ഭാഷണത്തോടെ സമ്മേളനത്തിന് സമാപനം കുറിച്ചു.

No comments