Breaking News

ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മതിൽ തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറി.

ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മതിൽ തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറി. വൻ ദുരന്തം ഒഴിവായി.അപകടത്തിൽ വഴിയാത്രക്കാരനും ഡ്രൈവർക്കും പരിക്കേറ്റു. കാഞ്ഞങ്ങാട് സൗത്തിലെ കെ. ടി തോമസിന്റെ ഇരുനില വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ സൺസൈഡ് ഉൾപ്പെടെ തകർന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments