നീലേശ്വരം കോട്ടപ്പുറം നാടകോത്സവം സമാപിച്ചു
കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി ശ്രീ വൈകുണ്ഠം നാട്യ വേദി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ചു വന്ന 9- മത് കോട്ടപ്പുറം അഖില കേരള നാടകോത്സവം സമാപിച്ചു. കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന സമ്മേളനം തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിങ്ങ് ചെയർമാൻ അരവിന്ദൻ മുണ്ടേമ്മാട് അധ്യക്ഷത വഹിച്ചു. ഗോകുൽ ദാസ് കമ്മത്ത് കാഞ്ഞങ്ങാട് ചികിത്സാ സഹായ വിതരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ അറിഞ്ചിറ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.വി.ശ്രീജിത്ത് , കോട്ട വൈകുണ്ഠo ക്ഷേത്രം ജനറൽ സെക്രട്ടറി എ.രാജു, പ്രവീൺ തോ യമ്മൽ, വി.കെ.കുഞ്ഞിരാമൻ, കെ എം രാജൻ, കോസുമ്മൽ കൃഷ്ണൻ, രവി പട്ടേന, വനിതാ വേദി പ്രസിഡണ്ട് കെ. ബിന്ദു, മാട്ടുമ്മൽ കൃഷ്ണൻ, ടി.വി.സജീവൻ, എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.വി.ഭാസ്കരൻ , സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം വി .ഭരതൻ നന്ദിയും പറഞ്ഞു. തുടർന്ന് കോഴിക്കോട് രംഗഭാഷ യുടെ മിഠായിത്തെരുവ് എന്ന നാടകം അരങ്ങേറി.
No comments