Breaking News

നീലേശ്വരം കോസ് മോസ് സെവൻസ് : രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നന്മ നീലേശ്വരത്തിന് ജയം.

നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നടന്നുവരുന്ന കോസ് മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നന്മ നീലേശ്വരത്തിന് ജയം.കാണികളെ വിസ്മയക്കൊടുമുടിയിൽ എത്തിച്ചു കൊണ്ട് രണ്ട് ഗോളിനെതിരെ മൂന്ന് ഗോളുകൾക്ക് നന്മ നീലേശ്വരം മടക്കര യെല്ലോ സ്റ്റാറിനെ പരാജയപ്പെടുത്തി. ഒൻപതാം ദിവസമായിരുന്ന ഇന്നലെ സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്ന കാണികളെ  
ഇളക്കിമറിക്കുന്ന പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ആദ്യ പകുതിയുടെ ഒൻപതാം മിനുട്ടിൽത്തന്നെ  
മടക്കര യെല്ലോ സ്റ്റാറിൻ്റെ 7 നമ്പർ താരം ഉസ്മാൻ ആശിഖ് അടിച്ച മനോഹരമായ ഒരു ഗോളിലൂടെ മുന്നിട്ടു നിന്നു.
അധികം വൈകാതെ കളിയുടെ 20-ാം മിനുട്ടിൽ ചടുലമായ ഒരു നീക്കത്തിലൂടെ നന്മ നീലേശ്വരത്തിൻ്റെ 
എട്ടാം നമ്പർ താരം ബ്രോൺസൺ വലയിലാക്കിയ ഗോളിലൂടെ സമനില പാലിച്ചു' 1-1
   ആവേശവും ഉദ്വേഗവും മുറ്റി നിന്ന രണ്ടാം പകുതിയുടെ ഒരു മിനുട്ട് ആകുന്നതിന് മുമ്പ് കൃത്യമായി പറഞ്ഞാൽ 29 സെക്കൻറിൽ നന്മയുടെ 29-ാം നമ്പർ താരം ഇസ്മയിലിൻ്റെ എണ്ണം പറഞ്ഞ ഗോൾ. എന്നാൽ ആറാം മിനുട്ടിൽ ത്തന്നെ മടക്കരയുടെ 7 നമ്പർ താരം അബുവിൻ്റെ ബൂട്ടിൽ നിന്നും ഉതിർന്നു വീണ ഗോളിലൂടെ വീണ്ടും സമനില . 2 - 2
   തുടർന്ന് 10-ാം മിനുട്ടിൽ ത്തന്നെ യെല്ലോ സ്റ്റാറിൻ്റെ ഗോൾ വലയത്തിലേക്കു് വീണ്ടും ഒരു പന്തു കൂടി പായിച്ചപ്പോൾ നന്മ നീലേശ്വരം 3 -2 എന്ന നിലയിൽ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
    നന്മ നീലേശ്വരത്തിനു വേണ്ടി കെ. ഡി. എസ് എഫ് സി കിഴിശ്ശേരിയുടെയും,
യെല്ലോ സ്റ്റാർ മടക്കരക്ക് വേണ്ടി ഉഷ എഫ്.സി. തൃശൂരിൻ്റെയും കളിക്കാരാണ് അണിനിരന്നത്
   നന്മ നീലേശ്വരത്തിൻ്റെ ഏഴാം നമ്പർ കളിക്കാരനായ ഉസ്മാൻ ആശിഖിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

No comments