സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് പ്രയാണത്തിന് കാഞ്ഞങ്ങാട് ദുർഗാ സ്കൂളിൽ തുടക്കമായി.
ജനുവരി 4 മുതൽ 8വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് പ്രയാണത്തിന് കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. പരിപാടി രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത, പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.വിവിധ ജില്ലകളിലെ സ്വീകരണങ്ങൾക്കുശേഷം ജനുവരി മൂന്നിന് സ്വർണ്ണകപ്പ് കലോത്സവ വേദിയിലെത്തും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് 117.5 പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പ് സമ്മാനിക്കുന്നത്. കൊല്ലത്ത് കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ കണ്ണൂരാണ് ജേതാക്കളായത്.ജനുവരി 4ന് രാവിലെ 10ന് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
No comments