Breaking News

കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി കെ കരുണാകരന്റെ ചരമവാർഷികദിനം ആചരിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചോയ്യം കോട് രാജീവ്ഭവനിൽ ലീഡർ കെ കരുണാകരൻ്റെ 14-ാം ചരമവാർഷികദ്ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ യു ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവീനർ സി വി ഭാവനൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ , മുൻ മണ്ഡലം പ്രസിഡൻ്റ് സി വി ഗോപകുമാർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലക്ഷ്മി ടീച്ചർ' നേതാക്കളായ , കെ പി ചിത്രലേഖ, ക്ലാരമ്മ ജോസഫ്,നൗഷാദ് കാളിയാനം, അശോകൻ ആറളം, അബൂബക്കർ മുക്കട , സി വി ബാലകൃഷ്ണൻ, ജയകുമാർ ചാമക്കുഴി, ജനാർദ്ദനൻ കക്കോൾ, ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട്, മേരി മാത്യ, വിജയ കക്കാണത്ത് എന്നിവർ സംസാരിച്ചു.

No comments