Breaking News

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയംനാടക പഠന ക്യാമ്പ് നടത്തും: പേര് നൽകാം

പ്ലാറ്റിനം ജൂബിലി വർഷത്തിന്റെയും വിദ്വാൻ കെ കെ നായർ ജന്മശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജനവായനശാല ഗ്രന്ഥാലയം നാടക പഠന ക്യാമ്പ് നടത്തും.
ഡിസംബർ 26 മുതൽ 28 വരെയാണ് ക്യാമ്പ്. രാജ്‌മോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്യു. നാടക സംവിധായകൻ വി ശശി അധ്യക്ഷത വഹിക്കും. കെ പി ശശികുമാറാണ് ക്യാമ്പ് ഡയറക്ടർ. 10 വയസു മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം. രാവിലെ 9 മുതൽ രാത്രി 8 മണി വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്ന കുട്ടിയുടെ പേര്, അച്ഛന്റെ പേര്, മൊബൈൽ നമ്പർ, പഠിക്കുന്ന ക്ലാസ്, വയസ് എന്നിവ സഹിതമാണ് പേര് നൽകേണ്ടത്. നമ്പർ: 9495572266, 9946479707.

No comments