നീലേശ്വരം പട്ടേന സുവർണവല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം തുടങ്ങി.
നീലേശ്വരം പട്ടേന സുവർണവല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം തുടങ്ങി.കാനപ്രം ഈശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. കെ എൻ. ബാലകൃഷ്ണൻ നമ്പൂതിരി സഹാചാര്യനും മാടമന ഗണപതി നമ്പൂതിരി പൂജാരിയുമാണ്. യജ്ഞം ഡിസംബർ 29 വരെ നീണ്ടു നിൽക്കും. യജ്ഞശാലയിൽ രാവിലെ 6.30 മുതൽ ഭാഗവത പാരായണം, പ്രഭാഷണം, ഉച്ചയ്ക്ക് അന്നദാനം എന്നിവയുണ്ടാകും. യജ്ഞത്തിനു മുന്നോടിയായി ഭക്തിനിർഭരമായ കലവറ ഘോഷയാത്ര, ആചാര്യവരണം, മാഹാത്മ്യ പ്രഭാഷണം എന്നിവ നടത്തി.
No comments