കയ്യൂർ തായക്കണ്ടം തറവാട് കുടുംബ സംഗമം നടത്തി.
കയ്യൂർ തായക്കണ്ടം തറവാട് കുടുംബ സംഗമം നടത്തി. എം രാജഗോപാലൻ എം എൽ എ കുടംബ സംഗമം ഉൽഘാടനം ചെയ്തു . പ്രശാന്ത് കാരണവർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കുഞ്ഞിരാമൻ റിപ്പോർട്ട് അവതരിപ്പിച്ചു. 2025 ഫെബ്രുവരി 13,14 തീയ്യതികളിൽ തറവാട്ടിൽ കളിയാട്ടം നടത്താൻ തീരുമാനിച്ചു. കളിയാട്ടം വിജയിപ്പിക്കുവാൻ എം വി അമ്പൂഞ്ഞി ചെയർമാനായും സി പത്മനാഭൻ കൺവീനറായും വിപുലമായ ആഘോഷ കമ്മിറ്റിയെ കുടുംബ സംഗമത്തിൽ വെച്ചു തെരഞ്ഞെടുഞ്ഞു. വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സാമ്പത്തിക കമ്മിറ്റി :
ചെയർമാൻ :എം വി അമ്പൂഞ്ഞി. കൺവീനർ : സി കുഞ്ഞിരാമൻ.
ഭക്ഷണ കമ്മിറ്റി :
ചെയർമാൻ : കെ രാജൻ മാസ്റ്റർ,
കൺവീനർ : തമ്പാൻ നീലേശ്വരം.
പബ്ലിസിറ്റി കമ്മിറ്റി :
സി അമ്പു രാജ് ( ചെയർമാൻ )
ടി കെ നാരായണൻ വെളിച്ചപ്പാടൻ (കൺവീനർ).
പ്രശാന്ത് കാരണവർ, സി ചന്തൻ കുഞ്ഞി മാസ്റ്റർ, ഒ കുഞ്ഞിരാമൻ, സി കുഞ്ഞിരാമൻ, സി അമ്പു രാജ് എന്നിവർ രക്ഷാധികാരികളാണ്. പ്രശാന്ത് കാരണവർ ചെയർമാൻ ആയും, സികുഞ്ഞിരാമൻ സെക്രട്ടറിയായും ആണ് നിലവിലുള്ള തറവാട് ട്രസ്റ്റ് കമ്മിറ്റി.
No comments