Breaking News

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി നവീകരണ ബ്രഹ്മ കലശ മഹോത്സവം നടത്തി.

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി നവീകരണ ബ്രഹ്മ കലശ മഹോത്സവം നടത്തി. ക്ഷേത്രം തന്ത്രീശ്വരൻ ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ചടങ്ങിന് മുഖ്യ കാർമികത്വം വഹിച്ചു. വിവിധ ക്ഷേത്രങ്ങളിൽ നിന്നും കഴകങ്ങളിൽനിന്നും ആചാരസ്ഥാനികരുൾപ്പെടെ ആയിരങ്ങൾ ചടങ്ങിന് സാക്ഷികളായി. മടിക്കൈ ഉണ്ണികൃഷ്ണമാരും കക്കാട്ട് ഡോ. രാജേഷ് മാസ്റ്ററും ചേർന്ന് ഇരട്ടത്തായമ്പകയും ഒരുക്കി.

No comments