കാസറഗോഡ് ജില്ലയിലെ പിആർഡി വീഡിയോ സ്ട്രിങര്‍മാരെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് അനുമോദിച്ചു .
വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കാസറഗോഡ് ജില്ലയിലെ പിആർഡി വീഡിയോ സ്ട്രിങര്‍മാരെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് അനുമോദിച്ചു .കണ്ണൂർ കയാക്കത്തോൺ 2024' ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ ജേതാവായ രജീഷ് കുളങ്ങര, നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രം വധുവരിക്കപ്ലാവ്, മുംബൈ
നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫുട് വേർ എന്നിവ സംവിധാനം ചെയ്ത
ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവരെ ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉപഹാരം നൽകി അനുമോദിച്ചു.

No comments