Breaking News

പടന്നക്കാട് കാർഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ നടത്തി.

അന്താരാഷ്ട്ര മണ്ണ് ദിനം - 2024 നോട് അനുബന്ധിച്ച് പടന്നക്കാട് കാർഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ നടത്തി. കേന്ദ്രസർവ്വകലാശാല വൈസ് ചാൻസിലർ ഡോ. വിൻസന്‍റ് മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു. മണ്ണ് ശാസ്ത്ര വിഭാഗത്തിലെ ദേശീയ, അന്തർദേശീയ തലങ്ങളിലെ പ്രഗൽഭരായ, തമിഴ്നാട് കാർഷിക സർവ്വകലാശാല മണ്ണ് ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ. ഭാഗ്യവതി, സി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. മുരളീധരൻ പൈനി, അന്തർദേശീയ അഗ്രികൾച്ചറൽ കൺസൾട്ടൻറ് ഡോ. സുനിൽ തങ്കലെ എന്നിവർ വിഷയാധിഷ്ഠിത പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി. സെമിനാറിനോടനുബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകത്തിന്‍റെ പ്രകാശനവും ഡോ.വിൻസന്‍റ് മാത്യു നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം വിവിധ വിഷയങ്ങളിൽ ദേശീയ തലത്തിലുള്ള ഗവേഷകരും, വിദ്യാർത്ഥികളും അവരുടെ ഗവേഷണ ഫലങ്ങൾ അവതരിപ്പിച്ചു. കാർഷിക കോളേജ് ഡീൻ ഡോ. ടി.സജിതാ റാണി ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ണ് ശാസ്ത്ര വിഭാഗം മേധാവി ഡോ.എൻ. കെ. ബിനിത. സ്വാഗതം പറഞ്ഞു. കാർഷിക സർവകലാശാല ജനറൽ കൗൺസിൽ മെമ്പർ ഡോ. പി. നിധീഷ് നന്ദി രേഖപെടുത്തി.

No comments