സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പിന് സംഘാടക സമിതി രൂപീകരിച്ചു.
ഡിസംബർ 15 ന് കാസർകോട് ജില്ലാ വടംവലി അസോസിയേഷനും
ചിറപ്പുറം ബി ഏ സി യും സംയുക്തമായി ചിറപ്പുറത്തെ നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. വടം വലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫസർ പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ വി ദാമോദരന്റെ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പ്രവീൺ മാത്യു, മുൻ നഗരസഭ കൗൺസിലർ എ വി സുരേന്ദ്രൻ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിൽ ബങ്കളം,നീലേശ്വരം പ്രസ്ഫോറം പ്രസിഡണ്ട് സേതു ബങ്കളം, കെ.രഘു, കെ വി അഭിലാഷ്,
ഒ വി രവീന്ദ്രൻ, ഗോപിനാഥൻ, സി കെ ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ സ്വാഗതവും കൃപേഷ് മണ്ണട്ട നന്ദിയും പറഞ്ഞു. സീനീയർ പുരുഷ- മിക്സഡ് വിഭാഗത്തിലാണ്
വടംവലി ചാമ്പ്യൻഷിപ്പ് നടക്കുക. സംസ്ഥാനത്തെ 14 ജില്ലയിലുമായി 420 കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.സംഘാടകസമിതി
No comments