പടന്നക്കാട് ഐങ്ങോത്തെ അപകടമരണം: നീലേശ്വരം രാജാസ്, നീലേശ്വരം ജിഎൽപി സ്‌കൂളുകൾക്ക് നാളെ അവധി
പടന്നക്കാട് ഐങ്ങോത്തെ അപകടമരണം: നീലേശ്വരം രാജാസ്, നീലേശ്വരം ജിഎൽപി സ്‌കൂളുകൾക്ക് നാളെ അവധി.
പടന്നക്കാട് ഐങ്ങോത്തുണ്ടായ വാഹനാപകടത്തിൽ നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലെഹഖ് സൈനബ ലത്തീഫ് (12), സൈനുൽ റുമാൻ ലത്തീഫ് (ആറ്) എന്നിവർ മരിച്ചതിൽ ദു: ഖസൂചകമായി നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂളിനും നീലേശ്വരം ജിഎൽപി സ്‌കൂളിനും നാളെ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നീലേശ്വരം രാജാസിൽ ഏഴ് സി ക്ലാസിൽ പഠിക്കുകയായിരുന്നു ലെഹഖ് സൈനബ. നീലേശ്വരം ജിഎൽപി സ്‌കൂൾ വിദ്യാർഥിയായിരുന്നു സൈനുൽ റുമാൻ ലത്തീഫ്. സംസ്‌കാര ചടങ്ങുകൾക്കു ശേഷം നീലേശ്വരം രാജാസ് സ്‌കൂളിൽ അനുശോചനയോഗവും ചേരും.
No comments