നീലേശ്വരം കോട്ടപ്പുറം സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് നടത്തിയ സപ്തദിന ക്യാമ്പ് - സമാപിച്ചു.
നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ജി വി എച്ച് എസ് എസ് വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് - പുനർജനി 2K24 സമാപിച്ചു.
പരത്തിക്കാമുറി ജി എൽ പി സ്കൂളിൽ നടന്ന സമാപന സമ്മേളനം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാക്കളായ മോട്ടിൽ ജാനകി, കെ വി കാരിച്ചി എന്നിവരെ ആദരിച്ചു. കെ ജയ, എം സീന, എം സത്യൻ, കെ പി ബാബു, അബ്ദുൽ സാജിദ് എന്നിവർ സംസാരിച്ചു. ക്രിസ്മസ് ആഘോഷവും കലാപരിപാടികളുമുണ്ടായി.
ജലവിഭവ സംരക്ഷണം, ദ്രവമാലിന്യ സംസ്കരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ജലം ജീവിതം പ്രചാരണ പരിപാടി വാർഡ് കൗൺസിലർ കെ മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് വളണ്ടിയർമാർ തെരുവുനാടകവും അവതരിപ്പിച്ചു. ആന്റിബയോട്ടിക് മരുന്നു കൾ ദുരുപയോഗം ചെയ്യുന്നതിലെ അപകട സാധ്യതകൾ വിവരിക്കുന്ന സൗഖ്യം സദാ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാർ കൊയാമ്പുറം വാർഡിലെ വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തി. ബോധവൽക്കരണ കലണ്ടറുകളും വിതരണം ചെയ്തു.
No comments