വീട്ടിലെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ്മൂന്നര വയസുകാരന് ദാരുണാന്ത്യം
വീടിന് പുറത്തെ എർത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റ് മൂന്നര വയസുകാരൻ മരിച്ചു.
കേരള അതിർത്തിയായ ഗാളിമുഖത്താണ് അപകടമുണ്ടായത്. ഷിൻസാദ് ഗാളിമുഖത്തിന്റെയും അഫ്‌സാനയുടെയും മകൻ മുഹമ്മദ് ഷിൻസാദ് ആണ് മരിച്ചത്. എർത്ത് കമ്പിയിൽ തൊട്ട കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച കുട്ടിയുടെ മുത്തച്ഛൻ മുഹമ്മദ് ഷാഫിയും ഷോക്കേറ്റ് തെറിച്ചു വീണു. ഇദ്ദേഹം ചെർക്കളയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. വൈദ്യുതി വിഛേദിച്ച് രക്ഷിക്കാൻ ശ്രമിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവത്രെ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കർണാടക പുത്തൂരിലെ ഗവ. ആശുപത്രിയിലേക്കു മാറ്റി.
No comments