Breaking News

മടിക്കൈയിൽപുലി ആടിനെ കടിച്ചു കൊന്നു

മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ട് തോട്ടിനാട്ടും കരിന്തളം ഓമച്ചേരിയിലും നാട്ടുകാർ പുലിയെ കണ്ടതായി വെളിപ്പെടുത്തൽ.
തോട്ടിനാട്ടെ ചാത്തുവിന്റെ ആടിനെ പുലി കടിച്ചു കൊന്നതായും പറയുന്നു. വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിലെ ഗംഗാധരന്റെ ഭാര്യ തങ്കമണിയുടെ ഉടമസ്ഥതയിലുള്ള കരിന്തളം ഓമച്ചേരിയിലെ റബർ തോട്ടത്തിലും കഴിഞ്ഞ ദിവസം രാവിലെയാണ് പുലിയെ കണ്ടതത്രെ. രാവിലെ ഗംഗാധരൻ ടാപ്പിങ്ങിനെത്തിയപ്പോഴാണ് തോട്ടത്തിൽ പുലിയെ കണ്ടതെന്ന് പറയുന്നു. പുലിയെ കണ്ട വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് പരിശോധന നടത്തി.

No comments