Breaking News

നീലേശ്വരം പൊതുജന വായനശാല നാടക പഠന ക്യാമ്പ് സംഘടിപ്പിച്ചു .

നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലിയുടെയും വിദ്വാൻ കെ. കെ. നായർ ജന്മശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി മൂന്ന് ദിവസത്തെ നാടക പഠന ക്യാമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് പ്രശസ്ത നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മെമ്പറുമായ രാജമോഹൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി. ശശി അധ്യക്ഷത വഹിച്ചു, സംഘാടകസമിതി ചെയർമാൻ കെ. സി. മാനവർമ്മരാജ, ഡോ.പി.രാജൻ, കെ.പി.ശശികുമാർ,എം കുഞ്ഞികൃഷ്ണൻ നായർ, യമുന മങ്കത്തിൽ, പ്രേം പ്രകാശ് എൻ.വി, എ. രാജീവൻ , പി വേണുഗോപാലൻ, ശ്യാമള ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

No comments