Breaking News

ബേക്കൽ ബീച്ച് കാർണിവലിന് വർണാഭമായ തുടക്കം.

ഡിസംബർ 31 വരെ നീളുന്ന ബേക്കൽ ബീച്ച് കാർണിവലിന് വർണാഭമായ തുടക്കം.
ബേക്കൽ ബീച്ച് പാർക്കിന്റെയും റെഡ്മൂൺ ബീച്ച് പാർക്കിന്റെയും നേതൃത്വത്തിൽ ബി ആർ ഡി സിയുടെ സഹകരണത്തോടെയാണ് കാർണിവൽ സംഘടിപ്പക്കുന്നത്. സി എച്ച് കുഞ്ഞമ്പു ബിച്ച് കാർണിവൽ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ബേബി ബാലകൃഷ്ണൻ, ഖത്തർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചെയർമാൻ കെ.കെ അബ്ദുള്ള ഹാജി, 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഷാനവാസ് പാദൂർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഠ ൻ , ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് ഹക്കീം കുന്നിൽ, കെ.ഇ.എ ബക്കർ, എം.എ.ലത്തീഫ്, ബേക്കൽ ബീച്ച് കാർണ്ണിവൽ ചെയർമാനും ബേക്കൽ ബീച്ച് പാർക്ക് മാനേജിംഗ് ഡയറക്ടറുമായ കെ.കെ അബ്ദുൽ ലത്തീഫ് , ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്‌തഫ, ക്വാളിറ്റി ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാൻ മുസ്തഫ, ബേക്കൽ ബീച്ച് കാർണ്ണിവൽ കൺവീനറും റെഡ് മൂൺ ബീച്ച് മാനേജിംഗ് ഡയാക്ടറുമായ ശിവദാസ് കീനേരി എന്നിവർ സംസാരിച്ചു. കാർണ്ണിവൽ ഡെക്കറേഷൻ, എല്ലാ ദിവസവും പ്രശസ്ഥരായ കലാകാരന്മാരുടെ സംഗീത വിരുന്ന് , സ്ട്രീറ്റ് പെർഫോർമൻസ് , പെറ്റ് ഷോ,അമ്യൂസ്മെൻ്റ്, ഷോപ്പിംഗ് സ്ട്രീറ്റ്, ഫുഡ്സ്ട്രീറ്റ് തുടങ്ങിയ പരിപാടികൾ കോർത്തിണക്കിയാണ് ബേക്കൽ ബീച്ച് കാർണിവൽ ഒരുക്കിയിരിക്കുന്നത്.
,,,,,,,,,,,,,,,

No comments