Breaking News

കോട്ടപ്പുറം അഖില കേരള നാടകോത്സവത്തിന് തിരിതെളിഞ്ഞു.

കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന 9- മത് കോട്ടപ്പുറം അഖില കേരള നാടകോത്സവത്തിന് തിരിതെളിഞ്ഞു. കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന നാടകോത്സവം കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം രാജ്മോഹനൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മാട്ടുമ്മൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.കെ.വിനയ രാജ്, കോട്ടപ്പുറം ശ്രീ വൈകുണ്ഠo ക്ഷേത്രം പ്രസിഡണ്ട് മലപ്പിൽ സുകുമരൻ , പി.സി.സുരേന്ദ്രൻ നായർ, പി.പി.ഗംഗാധരൻ പണിക്കർ , കണിച്ചിറ നാരായണൻ, വനിതാ വേദി സെക്രട്ടറി ഒ.കെ.സതി, അരവിന്ദൻ മുണ്ടേമ്മാട് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി.വി.സജീവൻ സ്വാഗതവും സാമ്പത്തിക കമ്മിറ്റി കൺവീനർ എം പി ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന്
 കല കാങ്കോലിൻ്റെ ഉറുമാല് കെട്ടിയ ചൈത്രമാസം എന്ന നാടകം അരങ്ങേറി.

No comments