ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാ സമ്മേളനം നടത്തി
മത തീ വ്രവാദികളെ ഒറ്റപ്പെടുത്തി വർഗീയതക്കെതിരെ പോരാടാൻ മുഴുവൻ തൊഴിലാളികളും മുന്നോട്ട് വരണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം ഏ കെ നാരായണൻ നഗറിൽ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ പ്രസിഡണ്ട് പി. മണി മോഹൻ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് പാറക്കോൽ രാജൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണൻ.കെ. ഉണ്ണി നായർ.എം.വി. മോഹനൻ . എം' കുഞ്ഞനു കെ.വി. സരിത.ടി.വി.രാമകൃഷ്ണൻ.ടി.എ. പുരുഷോത്തമൻ' സോജവിജയൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഒ.വി. രവീന്ദ്രൻ സ്വാഗതവും ടി.കെ.പ്രദീപൻ നന്ദിയും പറഞ്ഞു
No comments