ജില്ലാ പോലീസ് കായിക മേള: ക്രിക്കറ്റ് ടൂർണമെന്റിൽ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടർ ജേതാക്കൾ
ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരായ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടർ ജേതാക്കളായി.
ടൂർണമെന്റിലെ മികച്ച താരമായി സുജിത്തിനെ തിരഞ്ഞെടുത്തു. ഹരിപ്രസാദിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ടീമിൽ സുജിത്ത്, സജിത്ത്, ദീപു, മുരളീകൃഷ്ണൻ, അരുൺ കുമാർ, സുചീന്ദ്രൻ, വിനീത് കുമാർ, സജീഷ്, ഹരിപ്രസാദ്, നിധിൻ കൃഷ്ണ, ഉമേഷ്, സന്തോഷ്, വിനീത് എന്നിവരായിരുന്നു അംഗങ്ങൾ: ഗോപിനാഥൻ ടീം മാനേജർ ആയി. അത് ലറ്റിക് മീറ്റ് ഇന്ന് ജില്ലാ പോലീസ് ആസ്ഥാനത്ത് നടക്കും.
No comments