വൈദ്യുതി ചാർജ് വർധന: നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ പന്തംകൊളുത്തി പ്രകടനം നടത്തി
വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ പന്തംകൊളുത്തി പ്രകടനം നടത്തി. കോൺവെന്റ് ജംഗ്‌ഷനിൽ നിന്ന് മെയിൻ ബസാർ വരെയായിരുന്നു പ്രകടനം. യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷറർ എം.മുഹമ്മദ് അഷറഫ്, മർച്ചന്റ്സ് യൂത്ത് വിങ് പ്രസിഡന്റ് വി. രാജൻ, ജനറൽ സെക്രട്ടറി എം. പ്രതീഷ്, ട്രഷറർ സക്കീർ, മർച്ചന്റ്സ് വനിതാ വിങ് പ്രസിഡന്റ് ജയലക്ഷ്മി സുനിൽ, ജനറൽ സെക്രട്ടറി ശുഭ പ്രകാശ്, ട്രഷറർ ബിന്ദു കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
No comments