നീലേശ്വരം രാജാസ് സ്കൂൾ ഗേറ്റിന് സമീപം ഹമ്പ് നിർമിക്കണമെന്ന് സ്കൂൾ പിടിഎ
നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ ഗേറ്റിന് സമീപം ഹമ്പ് നിർമിക്കണമെന്ന് സ്കൂൾ പിടിഎ യോഗം ആവശ്യപ്പെട്ടു.
സ്കൂൾ ഗേറ്റിന് മുന്നിലൂടെ റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് അതിവേഗം ഓടിച്ചു പോകുന്ന വാഹനങ്ങൾ അപകട സാധ്യത ഉയർത്തുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ അപകടത്തിൽ പെടുന്ന സാഹചര്യവും ഇവിടെയുണ്ട്. ഹമ്പ് നിർമിച്ചാൽ ഇതൊഴിവാകുമെന്നും ഹമ്പ് നിർമിക്കണമെന്നും യോഗം നീലേശ്വരം നഗരസഭയോട് ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് വിനോദ് അരമന അധ്യക്ഷത വഹിച്ചു. പ്രഭാകര പണിക്കർ, കെ. ദിനേശ് കുമാർ, വി.വി.രാജേഷ്, ബാബു മാണിയൂർ, വിനോദ് പൈനി, ടി.വി. രജിത, പി.ഷാജി, എൻ.ഇ. അനുരാധ, പി.പ്രസീദ, പി.യു. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.വിജീഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് കല ശ്രീധർ നന്ദിയും പറഞ്ഞു.
No comments