സിഐടിയു നീലേശ്വരം ഏരിയാ കമ്മിറ്റി നീലേശ്വരം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി.
സിഐടിയു നീലേശ്വരം ഏരിയാ കമ്മിറ്റി നീലേശ്വരം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി.
ദേശീയ മിനിമം കൂലി നിശ്ചയിക്കുക, ബീഡി - സിഗാർ നിയമം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധ സമരം നടന്നത്. യൂണിയൻ സംസ്ഥാന ഫെഡറേഷൻ പ്രസിഡന്റ് പി.കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.കുഞ്ഞമ്പാടി അധ്യക്ഷത വഹിച്ചു. കെ നാരായണൻ, കെ.കുഞ്ഞിക്കണ്ണൻ, വി.കെ.ദാമോദരൻ, പി.പത്മിനി എന്നിൽ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി.രാധ സ്വാഗതം പറഞ്ഞു.
No comments