
ഭർത്താവിനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ അധ്യാപികയ്ക്ക് ഓട്ടോ ഇടിച്ച് പരിക്ക്.കൊല്ലമ്പാറ പയ്യംകുളത്തെ റിട്ട: എസ് ഐ എം സുധാകരന്റെ ഭാര്യയും തായന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ പത്മാക്ഷിക്കാണ് ( 54 ) പ്രഭാത സവാരിക്കിടെ ഓട്ടോയിടിച്ച് പരിക്കേറ്റത് .ഇന്ന് രാവിലെ 6. 30 ഓടെ കിണാവൂർ റോഡിനും ചോയ്യംങ്കോടിനും ഇടയിൽ വെച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ അവരെ ഉടൻതന്നെ നീലേശ്വരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു പ്രഥമ ചികിത്സ നൽകുകയും തലയ്ക്ക് പരിക്കു ഉള്ളതിനാൽ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
No comments