ജില്ലാതല ബഡ്സ് കലോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂൾ ഓവറോൾ കിരീടം നേടി.
കുടുംബശ്രീ ജില്ലാമിഷന്റെ ന്വേതൃത്വത്തിൽ നടത്തിയ കാസർഗോഡ് ജില്ലാതല ബഡ്സ് കലോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂൾ 47 പോയൻ്റോടുകൂടി ഓവറോൾ കിരീടം നേടി. പുല്ലൂർ പെരിയ മഹാത്മ ബഡ്സ് സ്കൂൾ രണ്ടാംസ്ഥാനവും, മുളിയാർ തണൽ ബഡ്സ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പടന്നക്കാട് നെഹ്റുകോളേജിൽ വച്ച് നടന്ന മത്സരത്തിൽ ജില്ലയിലെ 15 ബഡ്സ് സ്കൂളുകളാണ് പങ്കെടുത്തത്. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് റാഫിയിൽ നിന്നും ബഡ്സ് സ്കൂൾ കുട്ടികളും ജീവനക്കാരും രക്ഷിതാക്കളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
No comments