Breaking News

കേരള സ്‌കൂൾ ശാസ്ത്രോത്സവം: ശ്രീനന്ദ കെ യെ കെഎസ്‌യു കാലിച്ചാനടുക്കം യൂണിറ്റ് കമ്മിറ്റി ആദരിച്ചു.

കേരള സ്‌കൂൾ ശാസ്ത്രോത്സവം
സംസ്ഥാന തല സാമൂഹ്യശാസ്ത്ര മേളയിൽ പ്രാദേശിക ചരിത്ര രചനയിൽ എ ഗ്രേഡ് നേടിയ ശ്രീനന്ദ കെ യെ കെഎസ്‌യു കാലിച്ചാനടുക്കം യൂണിറ്റ് കമ്മിറ്റി ആദരിച്ചു. കെഎസ്‌യു ജില്ല വൈസ് പ്രസിഡണ്ട് അശ്വിൻ കമ്പല്ലൂർ ഉപഹാരം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ആശിഷ് അടുക്കം, മുഹമ്മദ് അൻസാജ്, ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.

No comments