Breaking News

കാസർകോട് നിന്നും ആരംഭിക്കുന്ന വ്യാപാരസംരക്ഷണ സന്ദേശ ജാഥക്ക് നീലേശ്വരത്ത് സ്വീകരണം നൽകും.

2025 ജനുവരി 13 ന് കാസർകോട് നിന്നും ആരംഭിക്കുന്ന വ്യാപാരസംരക്ഷണ സന്ദേശ ജാഥക്ക് നീലേശ്വരത്ത് സ്വീകരണം നൽകും. സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപികരണ യോഗം സമിതി ജില്ലാ സെക്രട്ടറി ശോഭബാലൻ ഉൽഘാടനം ചെയ്തു. രാജൻ മണിയറ അധ്യഷനായി. ഉദയൻ പാലായി സ്വാഗതം പറഞ്ഞു. 51 ' അംഗ സംഘാടക സമിതി രൂപികരിച്ചു. ചെയർമാൻ -പി പി. മുഹമ്മദ് റാഫി. ജനറൽ കൺവീനർ ഉദയൻ പാലായി - വർക്കിങ്ങ് ചെയർമാൻ രാജൻ മണിയറ . കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന- കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാരമേഖല ഇന്ന് നേരിടുന്ന 13 മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് വ്യാപാരസംരക്ഷണ സന്ദേശ ജാഥ തുടങ്ങുന്നത്.

No comments