Breaking News

കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി സൈക്കിൾ വിതരണം ചെയ്തു.

കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി സൈക്കിൾ വിതരണം ചെയ്തു.
ജൈത്ത ഫൌണ്ടേഷൻ തൃശ്ശൂർ, ഹെൽത്ത്‌ ലൈൻ കാസറഗോഡ് എന്നി സംഘടനകളുടെ സഹകരണത്തോടെ പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബ്ബ് സ്കൂൾ വിദ്യാർത്ഥികൾക്ക് 50%സബ്‌സിഡിയോട് കൂടി സൈക്കിൾ വിതരണം ചെയ്തു. നീലേശ്വരം നഗരസഭ രണ്ടാം വാർഡ് കൗൺസിലർ പി ബിന്ദു ഉത്ഘാടനം ചെയ്തു. ജീവൻ ധാര പ്രസിഡന്റ്‌ ടി വി രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻസ്‌പെക്ടർ ഓഫ് പോലീസ് അനിൽകുമാർ എ, നവീൻചന്ദ്രൻ കെ എം, രഞ്ജിത്ത് കെ, ശിവപ്രസാദ് എ, വേണുഗോപാലൻ നായർ പി,ശ്രീകല മോഹൻ, സജിത പി എന്നിവർ സംസാരിച്ചു. ജീവൻ ധാര സെക്രട്ടറി മനോജ്‌ കുമാർ ടി സ്വാഗതവും, വിജയകുമാർ ടി കെ നന്ദിയും പറഞ്ഞു.

No comments