Breaking News

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: ആവേശമായി ഫുട്ബോൾ മത്സരം

നിലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തോടനുബ ന്ധിച്ച് പള്ളിക്കര അമ്പല മൈതാനിയിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് കായിക പ്രേമികൾക്ക് പുത്തൻ അനുഭവം പകർന്നു. മൂന്ന് ദിവസമായി നടന്നുവരുന്ന ഫുട്ബോൾ മത്സരം നിലവാരത്തിലും പങ്കാളിത്തത്തിലും മികവ് പുലർത്തി. വാശിയേറിയ ഫൈനൽ മത്സരത്തിൽ സുഭാഷ് ഫുട്ബോൾ അക്കാദമി എടാട്ടുമ്മലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി തൈക്കടപ്പുറം ഫുട്ബോൾ അക്കാദമി ജേതാക്കളായി. നിലേശ്വരം നഗരസഭ കൗൺസിലർ പി കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ച സമാപനയോഗത്തിൽ മുൻ കേരള ഫുട്ബോൾ താരം പി വി ശശീന്ദ്രൻ വിജയികൾക്ക് ട്രോഫിയും കേഷ് അവാർഡുകളും വിതരണം ചെയ്തു. മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരം കെ വിജയകുമാർ, കേരള സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, ഡെപ്യൂട്ടി തഹസിൽദാർ പി വി തുളസി രാജ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. പെരുങ്കളിയാട്ട സംഘാടക സമിതി ചെയർമാൻ കെ പി ജയരാജൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, കൗൺസിലർ പി സുഭാഷ്, ആദ്യകാല ഫുട്ബോൾ താരം ഏറുംമ്പുറം മുഹമ്മദ്‌,മുൻ സന്തോഷ് ട്രോഫി താരം കെ വിജയചന്ദ്രൻ,പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ രഘു, കെ കെ നാരായണൻ,,സജിത്ത് ഗോവിന്ദ് എന്നിവർ ആശംസകൾ നേർന്നു.

No comments