Breaking News

പടന്നക്കാട് കാർഷിക കോളേജ് വിദ്യാർഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടി തുടങ്ങി


നീലേശ്വരം പടന്നക്കാട് കാർഷിക കോളേജ് വിദ്യാർഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടി തുടങ്ങി.
മണ്ണിൽ നിന്ന് മനസിലേക്ക് എന്നതാണ് വല്ലരി എന്നു പേരിട്ട പരിപാടിയുടെ സന്ദേശം. ഐ സി എ ആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ടി തമ്പാൻ ഉദ്ഘാടനം ചെയ്തു. കാർഷിക കോളേജ് ഡീൻ ഡോ ടി സജിതാറാണി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ലോഗോ പ്രകാശനവും നടത്തി. 
കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ പി നിതീഷ്, അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ് വിഭാഗം മേധാവി ഡോ പി കെ മിനി, നാളികേര മിഷൻ അസോഷ്യേറ്റ് ഡയറക്ടർ ഡോ ആർ സുജാത, അസിസ്റ്റന്റ് പ്രൊഫസർ കെ പി ശിവജി, ഡോ പി കെ സജീഷ്, വിദ്യാർഥി പ്രതിനിധി കെ കെ ജൂനിയ, പരിപാടിയുടെ കോ- ഓർഡിനേറ്റർ ആർ എൽ അനൂപ്, കൃഷി വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ എൻ ഷംന എന്നിവർ സംസാരിച്ചു. വിദ്യാർഥികളെ കാർഷിക സമൂഹത്തിലേക്ക് ചേർത്തു നിർത്തുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. 
.

No comments