നീലേശ്വരം അഴിത്തല ആലിങ്കൽ ഭദ്രകാളി ക്ഷേത്രോത്സവം നാളെ മുതൽ 29 വരെ ആഘോഷിക്കും.
നീലേശ്വരം അഴിത്തല ആലിങ്കൽ ഭദ്രകാളി ക്ഷേത്രോത്സവം നാളെ മുതൽ 29 വരെ ആഘോഷിക്കും. തഞ്ചാവൂർ ശില്പികളുടെ കരവിരുതിൽ ചാരുശില്പങ്ങളാൽ പണിത ക്ഷേത്രമാണിത്. 22, 23, 24 തീയതികളിൽ തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പൂജാദികർമങ്ങൾക്ക് മുഖ്യകാർമീകത്വം വഹിക്കും. 24-ന് വൈകുന്നേരം നടതുറന്ന് ദീപാരാധനയ്ക്ക് ശേഷം ഉത്സവത്തിന് കൊടിയേറ്റും. ക്ഷേത്രം ശാന്തി പി.കെ. സനൽ കാർമികത്വം വഹിക്കും. അനുബന്ധമായി രാത്രി ഒൻപതിന് പ്രാദേശിക കലാപരിപാടികൾ അവതരിപ്പിക്കും. 25-ന് രാവിലെ മുതൽ വിവിധ പൂജാദികർമം. 10-ന് നാഗത്തിന് നൂറും പാലും. തുടർന്ന് കലശാഭിഷേകം. വൈകുന്നേരം നാലിന് സർവൈശ്വര്യ വിളക്ക്പൂജ. രാത്രി ഒൻപതിന് കൊകൊട്ടിക്കളിയും തിരുവാതിരയും അവതരിപ്പിക്കും. 26-ന് രാവിലെ പതിവ് ചടങ്ങുകൾ നടക്കും. 11-ന് യക്ഷിക്കളം (ഭസ്മക്കളം). വൈകുന്നേരം നാലിന് കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും കാഴ്ച എഴുന്നള്ളത്ത്. രാത്രി എട്ടിന് അന്നദാനം. ഒൻപതിന് അനുമോദന സദസ് എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് കണ്ണൂർ സൗപർണിക കലാവേദി നാട്ടരങ്ങ്, നാടൻ കലാമേള അവതരിപ്പിക്കും.
27-ന് പതിവ് ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12-ന് യക്ഷിക്കളം (നാഗക്കളം), രാത്രി എട്ടിന് യക്ഷിക്കളം (രൂപക്കളം), ഒൻപതിന് പ്രാദേശിക കലാപരിപാടി. 28-ന് രാവിലെ 11.30-ന് യക്ഷിക്കളം (നാഗക്കളം). ഉച്ചയ്ക്ക് 12-ന് അന്നദാനം. അത്താഴപ്പൂജ, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം പള്ളിവേട്ട എഴുന്നള്ളത്ത്. രാത്രി ഒൻപതിന് യക്ഷിക്കളം (അഷ്ടനാഗക്കളം). തുടർന്ന് മെഗാ മ്യൂസിക്കൽ നൈറ്റ്. 29-ന് രാവിലെ ആറാട്ട് ഉത്സവം. വിവിധ പൂജകൾക്ക് ശേഷം പന്തീനാഴികയും മംഗളപൂജയും നടത്തും.
No comments