ലയം നൃത്തസംഗീതോത്സവം ജനുവരി 11 ന് നീലേശ്വരത്ത്: സംഘാടക സമിതി രൂപീകരിച്ചു
2025 ജനുവരി 11 ന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ലയം നൃത്ത സംഗീതോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു.
നീലേശ്വരം ജനത കലാസമിതി ഹാളിലാണ് രൂപീകരണ യോഗം ചേർന്നത്. കെ എം ഗോപാലകൃഷ്ണൻ നായർ, പിനാൻ നീലേശ്വരം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, നീലേശ്വരം നഗരസഭ കൗൺസിലർ പി ബിന്ദു എന്നിവർ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. പി സി സുരേന്ദ്രൻ നായർ (ചെയ), യമുന കെ നായർ (വൈസ് ചെയ), രാജൻ കരിവെള്ളൂർ (കൺ), വി കെ രാമചന്ദ്രൻ (ജോ.കൺ) എന്നിവർ ഭാരവാഹികളായി 20 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
രജീഷ് കോറോത്ത്, എം വി ഭരതൻ നീലേശ്വരം, എൻ വി ചന്ദ്രൻ, കെ പങ്കജാക്ഷി, എം മധുസൂദനൻ, കെ ഗോപി മരങ്ങാട്, സി എം ഗോപിനാഥ്, കെ എം അനിത, കെ അരുൺ കുമാർ, ചന്ദ്രൻ നവോദയ എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ്.
No comments