Breaking News

കെ എസ് ആർ ടി സി ഡ്രൈവറുടെ മനസാന്നിധ്യം:11 കാരന് തിരിച്ചു കിട്ടിയത് ജീവിതം....!

കെ എസ് ആർ ടി സി ഡ്രൈവറുടെ മനസാന്നിധ്യം 11 കാരന് തിരിച്ചു നൽകിയത് ജീവിതം...!
സംസ്ഥാന പാതയിലെ കൊവ്വൽപ്പള്ളിയിലാണ് സംഭവം. സമീപത്തെ ടർഫ് ഗ്രൗണ്ടിൽ നിന്നു മടങ്ങിയ കുട്ടി റോഡ് മുറിച്ച് ഓടുന്നതിനിടെയാണ് കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്കുള്ള ടൗൺ ടു ടൗൺ ബസ് ഇതുവഴിയെത്തിയത്. കൊവ്വൽപ്പള്ളിയിൽ സ്റ്റോപ് ഇല്ലെങ്കിലും ഡ്രൈവർ സർവശക്തിയുമെടുത്ത് ബ്രേക്ക് ചെയ്ത് ബസ് റോഡിന്റെ മറ്റൊരു വശത്തേക്ക് നീക്കിയിടുകയായിരുന്നു. തിരക്കേറിയ റോഡിൽ തത്സമയം മറ്റ് വാഹനങ്ങളില്ലാത്തതും റോഡ് അരികിൽ ആളുകൾ ഇല്ലാതിരുന്നതും അനുഗ്രഹമായി. സംഭവത്തിന്റെ സി സി ടി വി ദൃശ്യം പുറത്തു വന്നതോടെ ഡ്രൈവറുടെ ശ്രദ്ധയെയും മനസാന്നിധ്യത്തെയും പ്രശംസ കൊണ്ട് മൂടുകയാണ് നാട്ടുകാർ.

No comments