Breaking News

16 കാരിയെ കയറിപ്പിടിക്കുകയുംകാർ തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ

കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തു കൂടി മാതാവിനൊപ്പം നടന്നു പോകുകയായിരുന്ന 16 കാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസിലെയും കാർ തകർത്ത് മോഷണം നടത്തിയ കേസിലെയും പ്രതി അറസ്റ്റിൽ.
നെക്രാജെ നെല്ലിക്കട്ട ലക്ഷം വീട് കോളനിയിലെ പി എം നവാസിനെയാണ് ടൗൺ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത നവാസിനെ ചോദ്യം ചെയ്തപ്പോഴാണ് വ്യാഴാഴ്ച രാവിലെ കാസർകോട് സബ് ജയിലിനു സമീപം പാർക്ക് ചെയ്തിരുന്ന അണങ്കൂരിലെ കെ സുകുമാരിന്റെ കാറിന്റെ ഗ്ലാസ് തകർത്ത് അകത്തുണ്ടായിരുന്ന ബാഗും ഫോണും മോഷ്ടിച്ച സംഭവവും തെളിഞ്ഞത് ഇതുസംബന്ധിച്ച് സുകുമാരൻ പോലീസിൽ പരാതി നൽകി മണിക്കൂറുകൾക്കകമാണ് മോഷണം നടത്തിയത് താനാണെന്ന കാര്യം നവാസ് പോലീസിനോട് വെളിപ്പെടുത്തിയത്.
..

No comments