Breaking News

മണ്ണിനൊപ്പം നാടിനൊപ്പം എന്ന പദ്ധതിയുടെ സംഘാടക സമിതി രൂപീകരിച്ചു.

2025 ഫെബ്രവരി 6, 7, 8 തീയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന എ കെ എസ് ടി യു സംസ്ഥാന സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടി മണ്ണിനൊപ്പം നാടിനൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നു. നവംബർ 28 ന് ഉദിനൂരിൽ നടക്കുന്ന റവന്യു ജില്ലാ കലോത്സവ നഗരിയിൽ എത്തിച്ചേരുന്ന കലാസ്വാദകർക്ക് വിവിധയിനം വിത്തുകൾ വിതരണം ചെയ്യും.
    പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സി പി ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പത്മനാഭൻ, ജോയൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുന്നിയൂർ, എ കെ എസ് യു ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്, സി പി ഐ തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം പി ബിജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം വി ചന്ദ്രൻ (കൺവീനർ), ശ്യാമ പി (ജോയൻ്റ് കൺവീനർ). എം പി ബിജീഷ് (ചെയർമാൻ), കെ വി ദിലീഷ് (വൈസ് ചെയർമാൻ).

No comments