കിനാനൂർ - കരിന്തളം പഞ്ചായത്ത് വയോജന ശില്പശാല നടത്തി.
കിനാനൂർ - കരിന്തളം പഞ്ചായത്ത് വയോജന ശില്പശാല കോയിത്തട്ട കുടുംബശ്രി സി ഡി എസ് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. എം.മനോഹരൻ പണിക്കർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി ഇ ഒ കെ ബി. മഥനമോഹൻ ക്ലാസ്സെടുത്തു. വൈസ് പ്രസിഡണ്ട് പി.ശാന്ത സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ഷൈജമ്മ ബെന്നി ആസൂത്രണ സമിതി വൈസ് ചെയർമാൻ പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു ഐ സി ഡി എസ് സൂപ്പർവൈസർ നീതു കെ ബാലൻ സ്വാഗതവും വയോജന സമിതി പഞ്ചായത്ത് സെക്രട്ടറി എ. അപ്പു നന്ദിയും പറഞ്ഞു. വാർഡ് തല വയോജന സംഗമങ്ങൾ നവംമ്പർ ഡിസംബർ മാസങ്ങളിൽ നടക്കും. പഞ്ചായത്ത് വയോജന സംഗമം ജനുവരി11.12 തീയതി കളിൽ ചായ്യോത്ത് നടക്കും '
No comments