കോട്ടപ്പുറം സ്കൂളിൽ ഹയർ സെക്കൻണ്ടറി വിഭാഗം കെട്ടിടത്തിൽ മാ കെയർ സെന്റർ കാന്റീൻ തുടങ്ങി
നീലേശ്വരം നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ കോട്ടപ്പുറം സ്കൂളിൽ ഹയർ സെക്കൻണ്ടറി വിഭാഗം കെട്ടിടത്തിൽ മാ കെയർ സെന്റർ കാന്റീൻ നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി. വി ശാന്ത ഉൽഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗൗരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി, നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം, പി ടി എ പ്രസിഡന്റ് ഇ കെ അബ്ദുൾ മജീദ്, പി ടി എ വൈസ് പ്രസിഡന്റ് ടി പി ബഷീർ, കുടുംബശ്രീ സി ഡി എസ് മെമ്പർ എ.ബീന, കുടുംബശ്രീ എം ഇ സി രജിത തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി എം സന്ധ്യ സ്വാഗതവും വി എച് എസ് സി പ്രിൻസിപ്പൾ കെ ബിന്ദു നന്ദിയും പറഞ്ഞു. എ ഡി എസ് അംഗങ്ങൾ, അയൽക്കൂട്ടാഗങ്ങൾ, അധ്യാപകർ, സ്കൂൾ വിദ്യാർത്ഥികൾ, അംഗൻവാടി കുട്ടികൾ, അധ്യാപകർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.
No comments