Breaking News

നീലേശ്വരത്ത്‌ ഉടന്‍ ഫയര്‍‌സ്റ്റേഷന്‍ അനുവദിക്കണമെന്ന്‌ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം

ജില്ലയിലെ മൂന്നാമത്തെ നഗരസഭയായ നീലേശ്വരത്ത്‌ ഉടന്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്ന്‌ ആവശ്യം.
ഒക്ടോബര്‍ 29 ന്‌ പുലര്‍ച്ചെ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവിലുണ്ടായ വെടിക്കെട്ട്‌ അപകടത്തില്‍ 6 പേര്‍ മരിക്കാനിടയായ സംഭവത്തിലേക്ക്‌ ശ്രദ്ധ ക്ഷണിച്ച്‌ യുഡിഎഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ റഫീഖ്‌ കോട്ടപ്പുറമാണ്‌ ഈ ആവശ്യമുന്നയിച്ചത്‌. യുഡിഎഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ഷജീര്‍, മുസ്ലിം ലീഗ്‌ കൗണ്‍സിലര്‍ അന്‍വര്‍ സാദിഖ്‌ എന്നിവരും ആവശ്യത്തെ പിന്തുണച്ചു.
നേരത്തെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ അടിയന്തര പ്രമേയം അവതരിപ്പിച്ച്‌ സര്‍ക്കാരിലേക്ക്‌ അയച്ചിരുന്നുവെങ്കിലും തുടരന്വേഷണം ഇല്ലാത്തതിനാലാണ്‌ ഇക്കാര്യത്തില്‍ പാളിച്ച വന്നതെന്നും റഫീഖ്‌ കോട്ടപ്പുറം ചൂണ്ടിക്കാട്ടി. അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ അപകടമറിഞ്ഞയുടന്‍ സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുകയെും ചെയ്‌ത നഗരസഭ ചെയര്‍പഴ്‌സന്‍ ടി.വി.ശാന്ത, വൈസ്‌ ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌ റാഫി എന്നിവരെ ക്ഷേത്രം ഉള്‍പ്പെടുന്ന ടൗണ്‍വാര്‍ഡിന്റെ കൗണ്‍സിലര്‍ കൂടിയായ ഇ.ഷജീര്‍ അഭിനന്ദിച്ചു.

No comments