Breaking News

പടന്നക്കാട് നെഹ്റു കോളേജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു.

ജൈവവൈവിദ്ധ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി തീരേണ്ട പ്രവർത്തനങ്ങൾ നടത്തികൊണ്ട് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നെഹ്റു കോളേജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു. കോളേജിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്‌ടർ ഇമ്പശേഖർ ഐ.എ. എസ് ഹരിത കലാലയ പ്രഖ്യാപനം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്‌നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷത വഹിച്ചു.കോളേജ് മാനേജർ കെ.രാമനാഥൻ മുഖ്യാതിഥിയായി. നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ, നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ കെ. ബാലചന്ദ്രൻ, കോളേജ് ഐ.ക്യൂ.എ.സി കോർഡിനേറ്റർ ഡോ: ടി ദിനേശ് എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.വി.മുരളി സ്വാഗതവുംഎൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. വി. വിനീഷ് കുമാർ നന്ദിയുംപറഞ്ഞു. ജൈവവൈവിദ്ധ്യപ്രവർത്തനങ്ങളുടെ ഭാഗമായി കോളേജിൽ ബയോ കമ്പോസ്റ്റിംഗ്, റിങ് കമ്പോസ്റ്റിംഗ്, ബയോ ഗ്യാസ് പ്ലാന്റ്, ഇൻസെറ്റർ തുടങ്ങിയവ നടപ്പിലാക്കികൊണ്ടും അതുപോലെ തന്നെ കോളേജിലെ പാഴ് വസ്തുക്കൾ ശേഖരിക്കാൻ കോളേജിന്റെ വിവിധ സ്ഥലങ്ങളിൽ ജൈവവൈവിദ്ധ്യം സ്ഥാപിച്ചു കൊണ്ടാണ് കോളേജ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. സർവകലാശാല പരിസ്ഥിതി വകുപ്പുമായി ചേർന്നുകൊണ്ട് ഗ്രീൻ ഓഡിറ്റും, എനർജി ഓഡിറ്റും എല്ലാ വർഷവും കോളേജിൽ നടത്തുന്നുണ്ട്. കോളേജിൽ വലിയ മാന്തോപ്പ്, പച്ചതുരുത്ത്, ഫലവൃക്ഷ തുരുത്ത്, ശലഭോധ്യാനം, ഔഷധ സസ്യ തോട്ടം എന്നിവ വളരെ സജീവമായി നിലനിർത്തി പോകുന്നുണ്ട്. ജൈവ വൈവിദ്ധ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി 50 ൽ അധികം അപൂർവ്വ സസ്യങ്ങൾ കോളേജ് പരിസരത്ത് നടുകയും അവയെ ഇന്നും പരിപാലിച്ചു പോവുകയും ചെയ്യുന്നു. കോളേജിലെ എൻ. എസ്. എസ്..- എൻ. സി. സി. യൂണിറ്റുകൾ കോളേജിന് പുറത്ത് നീലേശ്വരം പുഴയോരത്തും കടിഞ്ഞിമൂല കടപ്പുറത്തും ആയിരത്തിലേറെ കണ്ടൽ കാടുകൾ വച്ച് പിടിപ്പിക്കുകയും അവ സംരക്ഷിച്ച് വരുകയും ചെയ്യുന്നു.

ശാസ്ത്രീയമാലിന്യ സംസ്‌കരണത്തെ പറ്റി കുട്ടികളെ ബോധവാന്മാരാക്കുകയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കർശനമായി നിരോധിക്കുകയും ചെയ്യുന്ന ക്യാമ്പസ് ആണ് കാഞ്ഞങ്ങാട് നെഹ്റു കോളേജ്. കോളേജ് ക്യാമ്പസ്സിനകത്ത് ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിൻ്റെ ഭാഗമായി എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ആശയം വിദ്യാർത്ഥികളും അധ്യാപകരും ഒരേപോലെ നടപ്പിലാക്കി വരുന്നു. നവകേരളകർമ്മ പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിൽ ഹരിത കലാലയ പദ്ധതിക്ക് സംസ്ഥാനസർക്കാരിന്റെ പൂർണമായ പിന്തുണയാണ് ഇത്തരം പുരസ്കാരം നേടാൻ കാരണമാക്കിയത്.

No comments