നീലേശ്വരം അഴിത്തലയില്‍ ഫിഷറീസ് റസ്‌ക്യൂ ബോട്ട് ആക്രമിച്ചു.പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മര്‍ദനം സംഭവത്തില്‍ 30 പേര്‍ക്കെതിരെ കേസ്
നീലേശ്വരം അഴിത്തലയില്‍ ഫിഷറീസ് റസ്‌ക്യൂ ബോട്ട് ആക്രമിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും ചെയ്‌തു. സംഭവത്തില്‍ 30 പേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസ് എടുത്തു. ഇന്ന് ഉച്ചയ്‌ക്ക് 1.30ഓടെയാണ് അക്രമം ഉണ്ടായത്. കണ്ടാലറിയാവുന്ന 30 പേര്‍ ബോട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് പരാതി. ബോട്ടില്‍ ഉണ്ടായിരുന്ന ജിപിഎസ് എക്കോ സൗണ്ട്, രണ്ട് വയര്‍ലസ് സെറ്റുകള്‍ എന്നിവ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. തടയാന്‍ ചെന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ പോലീസ് ഉദ്യോഗസ്ഥനെയും റസ്‌ക്യൂ ഗാര്‍ഡിനെയും തടഞ്ഞ് മര്‍ദിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് കേസ്. ആലപ്പുഴ തത്തംപള്ളി ഖാജ മന്‍സിലിലെ എന്‍.ശിനാസ് (30), ഫിഷറീസ് റസ്‌ക്യൂ ഗാര്‍ഡ് പി.മനു (40), വിനോദ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉപകരണങ്ങള്‍ നശിപ്പിച്ചതില്‍ ഒരു ലക്ഷം രൂപയപുടെ നഷ്ടമാണുണ്ടായത്. ഫിഷറീസ് വകുപ്പിന്റെ ബോട്ടിനോട് ചേര്‍ന്ന് മറ്റ് ബോട്ടുകള്‍ കെട്ടിയിടുന്നത് ചോദ്യം ചെയ്‌തതാണ് അക്രമിത്തിനു കാരണമെന്നും പറയുന്നു.
No comments