ശിശുദിനാഘോഷം: ലഹരിക്കെതിരെ സംവാദം സംഘടിപ്പിച്ചു. :
കേരള എക്സൈസ് വകുപ്പ്, വിമുക്തി മിഷൻ എന്നിവയുടെ സഹകരണത്തോടെ ബാനം ഗവൺമെൻറ് ഹൈസ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ "ലഹരിമുക്ത നവകേരളം : വിദ്യാർത്ഥികളുടെ പങ്ക്" എന്ന വിഷയത്തിൽ സംവാദ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖ് മുഖ്യാതിഥിയായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിമുക്തി മെന്റർ പി. ഗോവിന്ദൻ സംവാദ പരിപാടിക്ക് നേതൃത്വം നൽകി. എക്സൈസ് പ്രിവെൻ്റിവ് ഓഫീസർ പി. രാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ പാറമ്മൽ, നസറുദ്ദീൻ, എസ്. എം.സി. ചെയർമാൻ ബാനം കൃഷ്ണൻ, സ്കൂൾ വികസന സമിതി ചെയർമാൻ കെ. എൻ. ഭാസ്കരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് കോമളവല്ലി, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ പി.കെ.ബാലചന്ദ്രൻ, പ്രോഗ്രാം കൺവീനർ അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു
No comments