Breaking News

നീലേശ്വരം രാജാങ്കണം കൃഷ്ണൻ കുട്ടൻ മാസ്റ്റർ അനുസ്മരണം നടത്തി.

നീലേശ്വരം രാജാസ് എച്ച്എസ്എസിൽ നിന്ന് വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ രാജാങ്കണം കൃഷ്ണൻ കുട്ടൻ മാസ്റ്റർ അനുസ്മരണം നടത്തി.
വടക്കൻ കേരളത്തിലെ ചിത്രകലയുടെ കുലപതിയും ദീർഘകാലം രാജാസ് സ്കൂളിലെ ചിത്രകലാ അധ്യാപകനുമായിരുന്നു കൃഷ്ണൻ കുട്ടൻ മാസ്റ്റർ. പ്രമുഖ സാഹിത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജാങ്കണം പ്രസിഡന്റ് പി.സി. പ്രസന്ന അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സി.കെ.നായർ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ.നായരെ സ്കൂൾ മാനേജർ ടി.സി. ഉദയവർമ രാജ പൊന്നാടയണിയിച്ചു. പയ്യന്നൂർ കോളേജ് മലയാള അധ്യാപകനായിരുന്ന എം.കേശവ പട്ടേരി, കൃഷ്ണൻകുട്ടൻ മാഷിന്റെ മകൻ സുരേഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ചിത്രരചനാ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ടി.സി. ഉദയവർമ രാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. രാജാങ്കണം സെക്രട്ടറി കെ. തങ്കമണി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.എ. കുമാരി നന്ദിയും പറഞ്ഞു. ചട്ടഞ്ചാൽ ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ ഗോപി മരങ്ങാട് അവതരിപ്പിച്ച ഗാനസുധാഞ്ജലി എന്ന സംഗീത പരിപാടിയും അരങ്ങേറി.

No comments