Breaking News

അയേൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനിയറിങ് യൂനിറ്റ് അസോസിയേഷൻ നീലേശ്വരം ബ്ലോക്ക് സമ്മേളനം നടത്തി

കേരളാ അയേൺ ഫാബ്രിക്കേഷൻ ആന്റ് എഞ്ചിനീയറിങ് യൂനിറ്റ് അസോസിയേഷൻ നീലേശ്വരം ബ്ലോക്ക് സമ്മേളനം നടത്തി. 
വ്യാപാരഭവനിൽ നടത്തിയ പരിപാടി നഗരസഭാ കൗൺസിലർ ഇ.ഷജീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് മോഹൻ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് വി. ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ബാബു കരിങ്ങാട്ട്, മനോജ് കരിങ്ങാട്ട് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി. ദിനേശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാക്കമ്മിറ്റിയംഗങ്ങളായ ടി.സി സതീശൻ, കെ.വി സുനിൽ രാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും ഉണ്ടായിരുന്നു.
പുതിയ ഭാരവാഹികളായി പി.വി സത്യൻ (പ്രസിഡൻറ്), കെ. രാജൻ, മനോജ് കരിങ്ങാട്ട് (വൈസ് പ്രസിഡൻറുമാർ), വി.വി രജിത്ത് (സെക്രട്ടറി), ടി.കെ. ഷിജു, വിനോദ് (ജോ. സെക്രട്ടറിമാർ) കെ.വിജീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

No comments