സി പി എം നീലേശ്വരം ഏരിയാ സമ്മേളനംകോട്ടപ്പുറത്ത് തുടങ്ങി
സി പി എം നീലേശ്വരം ഏരിയാ സമ്മേളനം കോട്ടപ്പുറത്ത് തുടങ്ങി.
പ്രതിനിധി സമ്മേളനനഗരിയിൽ കെ വി ദാമോദരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ തുടങ്ങി. സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. കരുവക്കാൽ ദാമോദരൻ അധ്യക്ഷത വഹിച്ചു. വി പ്രകാശൻ രക്തസാക്ഷി പ്രമേയവും പാറക്കോൽ രാജൻ ്അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ സി എച്ച് കുഞ്ഞമ്പു എം എൽ എ, പി.ജനാർദനൻ, ജില്ലാ കമ്മിറ്റി അംഗം കെ വി ജനാർദനൻ, സംഘാടക സമിതി ചെയർമാൻ ടി വി ശാന്ത പ്രസംഗിച്ചു. കരുവക്കാൽ ദാമോദരൻ, വി പ്രകാശൻ, എം വി രതീഷ്, ഷൈജമ്മ ബെന്നി, ഓമന നാന്തൻകുഴി എന്നിവർ അടങ്ങിയ പ്രസിഡീയവും എം രാജൻ, പാറക്കോൽ രാജൻ, കെ വി ദാമോദരൻ, കെ ലക്ഷ്മണൻ എന്നിവർ അടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സമ്മേളനം ഇന്നു സമാപിക്കും. വൈകിട്ട് മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ചും പ്രകടനവും തുടങ്ങും.

No comments