Breaking News

അഴിത്തല സുന്നി സെന്റർ നൽകുന്ന സാന്ത്വന നിധി കൈമാറി.

അഴിത്തല സുന്നി സെന്റർ നൽകുന്ന സാന്ത്വന നിധി കൈമാറി. കളിപ്രായത്തിൽ കാലിന് പറ്റിയ പരിക്കിന് ഇപ്പോഴും ചികിത്സ തുടർന്നു കൊണ്ടിരിക്കുകയുംഇപ്പോൾ വലിയ ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്ത നിർധന കുടുംബാംഗമായ തൈക്കടപ്പുറം നടുവിൽപള്ളി നിവാസിയായ പത്തൊമ്പതുകാരൻ പി.പി. ഇസ്മായിലിനാണ് ചികിത്സാ സഹായമായി സ്വാന്തന നിധി നൽകിയത്. അഴിത്തല സുന്നി സെന്റർ നൽകുന്ന "സാന്ത്വന നിധി" അഴിത്തല യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ 
എസ്.വൈ.എസ് സാന്ത്വനം വിങ്ങ് അംഗങ്ങൾക്ക് കൈമാറി. കുടുംബത്തിൽ ചെന്ന് അത് വിതരണം ചെയ്ത് മാതാപിതാക്കളെയും കുടുംബത്തെയും സമാശ്വസിപ്പിച്ച് പ്രാർത്ഥന നടത്തുകയും ചെയ്തു. സാന്ത്വന നിധി കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് ഹാജി അബ്ദുൽ അസീസ് ഫൈസി, സർക്കിൾ പ്രസിഡന്റ് കെ. അബ്ദുൽ ഖാദർ ഹാജി എന്നിവർ 
എസ്.വൈ.എസ് സാന്ത്വനം വിംഗ് അംഗങ്ങളായ ഹാഫിള് നിസാമുദ്ദീൻ മഹമൂദി, ഹബീബ് മൗലവി, എന്നിവർക്ക് കൈമാറി. തുടർന്ന് സുബൈർ സഅദിയുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തി പ്രാർത്ഥന നടത്തി കുടുംബത്തെ സമാശ്വസിപ്പിച്ചു. അബ്ദുൽ ഖാദർ ഹാജി, നിസാമുദ്ദീൻ മഹ്മൂദി ഹബീബ് മൗലവി, മുഹമ്മദലി വെള്ളച്ചാൽ, ടി.പി.ശരീഫ്, ആബിദ് പി എന്നിവർ പങ്കെടുത്തു.

No comments