Breaking News

കേരള ഗവ.കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻജില്ലാ സമ്മേളനം നടത്തി

കേരള ഗവ.കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ- കെ ജി സി എഫ് ജില്ലാ സമ്മേളനം കുറ്റിക്കോൽ വ്യാപാരഭവനിലെ എം അബ്ദുൽ കാദർ നഗറിൽ നടന്നു.
അഡ്വ സി എച്ച് കുഞ്ഞമ്പു എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ ജി സി എഫ് ജില്ലാ പ്രസിഡന്റ് ബി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജി എസ് രാജീവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ബേഡകം പഞ്ചായത്ത് പ്രസിഡന്റ് കെ ധന്യ, കുറ്റിക്കോൽ പഞ്ചായത്ത് അംഗം മാധവൻ വെള്ളാല, ബി എ ബി കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടർ ബി എ ബഷീർ, ലൈഫ് പദ്ധതി പ്രകാരം വീട് വെക്കാൻ ഭൂമി ഇല്ലാതിരുന്ന ഒരു വയോധികയ്ക്ക് സ്വന്തം സ്ഥലം നൽകിയ വി ഇ ഒയും സോഷ്യൽ സെക്യൂരിറ്റി അംഗവുമായ സുനിത കരിച്ചേരി എന്നിവരെ ചടങ്ങിൽ ആചരിച്ചു.
കെ ജെ വർഗീസ്, പി സഹദേവൻ, പി മോഹൻദാസ്, പി വി കൃഷ്ണൻ, എ സുരേഷ് കുമാർ, ബി എം കൃഷ്ണൻ നായർ, സി അബ്ദുൽ കരീം, പി എം ഉണ്ണിക്കൃഷ്ണൻ, ഇ വി കൃഷ്ണപൊതുവാൾ, പി പ്രഭാകരൻ, മധു പൊന്നൻ, പി ഗോവിന്ദൻ, ടി തമ്പാൻ, എം റഷീദ്, കെ ജെ രാജു, മണി കോട്ടപ്പാറ, ജോബി, എൻ കെ ശശി, ആമു സ്‌റ്റോർ, എ നിസാർ, മാട്ടുമ്മൽ കൃഷ്ണൻ, കെ ചന്തു, വി ഭാസ്‌കൻ, എം രാജേഷ് എന്നിവർ സംസാരിച്ചു. എൻ ഹരിദാസ് പ്രമേയം അവതരിപ്പിച്ചു. കെ ജി സി എഫ് ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറും ആയ എ വി ശ്രീധരൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ കെ പി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എ വി ശ്രീധരൻ (പ്രസി), എ ആമു സ്റ്റോർ, പി ഗോവിന്ദൻ (വൈസ് ചെയ), ജി എസ് രാജീവ് (സെക്ര), കെ ചന്തു, മധു പൊന്നൻ (ജന. സെക്ര), എ സുരേഷ് കുമാർ (ട്രഷ).

No comments